മൃദംഗ, തബല നിര്‍മ്മാതാവ് പരമേശ്വരന്‍ ഇനി ഓര്‍മ്മ


കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് റോഡിലെ ഇടുങ്ങിയ മുറിയിലിരുന്നു മൃദംഗവും, തബലയും നിര്‍മ്മിക്കുന്ന പരമേശ്വരൻ വിട പറഞ്ഞു. കോവിഡ് ബാധിതനായ അദ്ദേഹം പാലക്കാട് വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് പെരുവനം സ്വദേശിയായ പരമേശ്വരന്‍ കൊയിലാണ്ടിയുടെ ഭാഗമായിട്ട് നാല്‍പ്പത് വര്‍ഷത്തിലെറെയായി.

കൊയിലാണ്ടിയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള മൃദംഗ തബല കലാകാരന്‍മാര്‍ പരമേശ്വരനെ തേടി കൊയിലാണ്ടി ബപ്പന്‍കാടിലെത്തുമായിരുന്നു. പുതിയ മൃദംഗവും തബലയും ഉണ്ടാക്കി കൊടുക്കുന്നതിന് പുറമെ അറ്റകുറ്റപണിയും നടത്തുമായിരുന്നു.

പ്രമുഖ തബല, മൃദംഗ കലാകാരന്‍മാരെല്ലാം പരമേശ്വരന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഫെബ്രുവരിയിൽ നാട്ടിലേക്കു പോയി. കൊയിലാണ്ടിയിലേക്കു വരാനിരിക്കെ കോവിഡ് ബാധിതനാവുകയായിരുന്നു. പിന്നീട് നെഗറ്റീവായെങ്കിലും മറ്റു ശാരീരിക അസ്വസ്തതകളെ തുടർന്നായിരുന്നു മരണം. ഭാര്യ പ്രസീന, മക്കൾ: ശ്രുതി, ശരത്ത്, വീണ. മരുമകൻ: ശ്രീജിത്ത്.