മൂടാടിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
മൂടാടി: ട്രെയിൻ തട്ടി വീണ്ടും മരണം. മൂടാടി സ്വദേശി വളർക്കുനി കുഞ്ഞിക്കാരനാണ് മരിച്ചത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു. രാവിലെ ആറു മണിയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ഇൻക്യുസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പോസ്റ്റമാർട്ടം കഴിഞ്ഞാലുടൻ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഉച്ചയ്‌ക്കൊരു മണിയോടെ മൃദദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം ഇതുവരെയും വ്യക്തമല്ല.
ഭാര്യയുടെ അസുഖത്തോടെ മാനസികമായി തളർന്നു പോയ കുഞ്ഞിക്കാരൻ അൽപ്പ ദിവസം മുൻപ് ശരീരത്തലേ സോഡിയം കുറഞ്ഞ അൽപ്പം മാനസിക അസ്വസ്തങ്ങൾ നേരിട്ടിരുന്നതായി സഹോദരൻ ബാബു പറഞ്ഞു. മരണത്തെ പറ്റി ഇപ്പോഴും പറഞ്ഞിരുന്നതായും തൻ പോകുവാണെന്ന രീതിയിൽ സംസാരിക്കുമായിരുന്നു എന്നും പറഞ്ഞു.
ലീലയാണ് ഭാര്യ. മനോജനും ഷീബയും മകൾ. ഇരുവരും വിവാഹിതരാണ്.