മൂടാടിയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും; ജാഗ്രതാ നിർദേശവുമായി പഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ- കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചു.
പൊതുചടങ്ങുകൾ ഒഴിവാക്കാനും വിവാഹങ്ങളിൽ ഇരുന്നൂറു പേർ മാത്രം പങ്കെടുക്കാനും തിരുമാനിച്ചു. മാസക് ധരിക്കൽ സാനിട്ടൈസർ എന്നിവ നിർബ്ബന്ധമാക്കണം. കോ വിഡ് പരിശോധന വിപുലമാക്കും. 45 വയസ് കഴിഞ്ഞ മുഴുവനാളുകളെയും പ്രതിരോധ കുത്തിവെപ്പ് ചെയ്യിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തിരുമാനമായി.
വാർഡ് ആർ.ആർ.ടികൾ രണ്ട് ദിവസം കൊണ്ട് യോഗം ചേരും. മെയ് ഒന്നിന് മുഴുവൻ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണം നടത്താനും തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് സ്വാഗതം പറഞ്ഞു. കെ.ജീവാനന്ദൻ മാസ്റ്റർ, പപ്പൻ മൂടാടി, പി.പി.കരീം, കെ.വിജയരാഘവൻ മാസ്റ്റർ, വി.എം.വിനോദ്, സതീശൻ കോറോത്ത്, സിറാജ് മുത്തായം, ഹെൽത്ത് ഇൻസ്പക്ടർ, കോവിഡ് സെക്ടർ മജിസ്ട്രേറ്റ്മാർ, സി.ഡിഎസ് ചെയർപേഴ്സൺ ശ്രീലത, ടി.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.