മൂടാടിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറും


പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറുമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. നിലവില്‍ 12 സീറ്റില്‍ എല്‍ഡിഎഫും ആറിടത്ത് യുഡിഎഫ് മെമ്പര്‍മാരുമാണ്. ഇത്തവണയും തിളക്കമാര്‍ന്ന വിജയം ഇടതുപക്ഷം നോടുമെന്ന് വോട്ടര്‍മാര്‍ പറയുന്നു.

1,11,14,17,18 വാര്‍ഡുകളില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. 3,4,5,6,7,9,10,12,13,15,16 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജീവാനന്ദന്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത രണ്ടാം വാര്‍ഡില്‍ ഇത്തവണ കനത്ത മത്സരമാണ്. ഈ വാര്‍ഡ് യുഡിഎഫിന് ലഭിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ച എട്ടാം വാര്‍ഡില്‍ ഇത്തവണയും വലിയ മത്സരം നടക്കുന്നു. പത്ത് ആറ് വാര്‍ഡുകള്‍ എല്‍ഡിഎഫ് തിരിച്ച് പിടിക്കും.

കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് 11 മുതല്‍ 13 വരെയും യുഡിഎഫിന് അഞ്ച് മുതല്‍ ഏഴ് വരെയും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് ഇത്തവണയും മുന്നേറ്റമുണ്ടാവില്ല.