മൂടാടി പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി; കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യം


മൂടാടി: മൂടാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ ഗ്രാമ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സെക്ടറൽ മജിസ്ട്രേറ്റ് മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ കണ്ടൈൻമെൻ്റ സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. വിവാഹങ്ങൾ ചടങ്ങുകൾ എന്നിവയിൽ നിയമാനുസൃതമായ പങ്കാളിത്തം മാത്രമേ അനുവദിക്കൂ. കോവിഡ് ടെസ്റ്റുകൾ വ്യാപകമാക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.ഗിരീഷ് സ്വാഗതം വൈസ് പ്രസിഡൻറ് ഷീജ പട്ടേരി, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എം.കെ.മോഹനൻ, ടി.കെ.ഭാസ്കരൻ, അഖില എം.പി എന്നിവരും പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ജീന എലിസബത്ത് നിലവിലുള്ള സാഹചര്യം വിശദീകരിച്ചു. കൂടുതൽ വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കാൻ യോഗ്യ തീരുമാനിച്ചു.