മുസ്‌ലിം കോഡിനേഷന്‍ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഡിസംബര്‍ ഏഴിന് മേപ്പയ്യൂരില്‍


മേപ്പയ്യൂര്‍: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം കോഡിനേഷന്‍ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും, പ്രതിഷേധ സംഗമവും ഡിസംബര്‍ ഏഴിന് വൈകീട്ട് മേപ്പയ്യൂരില്‍ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

ചെയര്‍മാന്‍ കെ നിസാര്‍ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്,പി.പി ബഷീര്‍, കെ.എം കുഞ്ഞമ്മത് മദനി, കെ സിറാജ്, എം.എം അഷറഫ്, കൊടുമ്മയില്‍ അസ്സയിനാര്‍, പി കുഞ്ഞമ്മത്, കെ.പി മുഹിയുദ്ദീന്‍, സി.സി അബ്ദുള്ള, കെ.കെ അബ്ദുള്ള, ടി.കെ അബ്ദുള്ള, കെ.കെ കുഞ്ഞബ്ദുള്ള, മുജീബ് കോമത്ത്,വി.വി നസ്‌റുദീന്‍ സംസാരിച്ചു. കെ.കെ മൊയ്തീന്‍ സ്വാഗതവും എം.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.