മുസ്‌ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ ക്യാമ്പയിൻ ആർ.പിമാർക്ക് പേരാമ്പ്രയിൽ പരിശീലനം നൽകി


പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘അകംപൊരുളി’ന്റെ മുന്നോടെയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പരിശീലനം നൽകി. പത്ത് പഞ്ചായത്തുകളിലെ നൂറ് ശാഖകളിൽ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

നവംബർ രണ്ടിന് അരിക്കുളത്ത് നിയോജക മണ്ഡലം തല ഉദ്ഘാടനം നടക്കും. പരിശീലന പരിപാടി സി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലീം മിലാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി മുഹമ്മദ്‌ സിറാജ് കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി, കെ.കെ റഫീഖ്, കെ.സി മുഹമ്മദ്‌, സി.കെ ജറീഷ്, സുബൈർ ഇളയടത്ത്, അജ്നാസ് കാരയിൽ, സഈദ് അയനിക്കൽ, വടക്കയിൽ ബഷീർ, എൻ. പി അസീസ്, വി.എൻ നൗഫൽ, സജീർ വണ്ണാൻ കണ്ടി, സിറാജ് കിഴക്കേടത്ത്, ഷഹീർ മുഹമ്മദ്‌ രയരോത്ത്, സുഹൈൽ അരിക്കുളം, പുനത്തിൽ മുഹമ്മദ്‌, കെ.സി മുഹമ്മദ്‌ ഷാഫി, ഹാഷിദ് ചാവട്ട്, മുനവ്വിർ ആവള, ഷമീം കക്കറ, അശ്കർ പുത്തൂർ, അൻസിൽ ആമിയാസ്, വി.പി നിസാർ, എം.പി സിറാജ് എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും സെക്രട്ടറി ശംസുദ്ധീൻ വടക്കയിൽ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.