മുസ്ലിം യൂത്ത് ലീഗിന്റെ അകംപൊരുള്‍ ക്യാമ്പെയിന്‍: പേരാമ്പ്രയില്‍ ആര്‍.പിമാര്‍ക്ക് തുടര്‍പരിശീലനം നല്‍കി


പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി ആര്‍.പിമാര്‍ക്ക് തുടര്‍ പരിശീലനം നല്‍കി. സംഘടനാ ശാക്തീകരണം, ശാഖാ കമ്മിറ്റി പുനക്രമീകരണം എന്നിവ ലക്ഷ്യമാക്കി നടത്തുന്ന ത്രൈമാസ ക്യാമ്പെയിനില്‍ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ചര്‍ച്ചകളും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടക്കും.

എന്‍. അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര, സത്താര്‍ കീഴരിയൂര്‍, സലീം മിലാസ്, സി.കെ. ജറീഷ്, ഷംസുദ്ദീന്‍ വടക്കയില്‍, ടി.കെ. നഹാസ്, ബഷീര്‍ വടക്കയില്‍, മുഹമ്മദ് പുനത്തില്‍, വി.എന്‍. നൗഫല്‍, എ.കെ. ഗഫൂര്‍, ആര്‍.കെ. മുഹമ്മദ്, എം.പി. സിറാജ്, മുനീര്‍ നൊച്ചാട്, യു.കെ. റാഷിദ്, മുനവ്വിര്‍ ആവള, ഉബൈദ് കുട്ടോത്ത്, എം.എം. അസ്ലം, കെ.എം. സുഹൈല്‍, ഷെബിന്‍ കാരയാട്, അജ്‌നാസ് കാരയില്‍, അബ്ബാസ് കുന്നത്ത്, എന്‍.കെ. ഹാരിസ്, എം.കെ. ഫസലു റഹ്മാന്‍, ശുഐബ് തറമ്മല്‍, മസൂദ് ഹരിതാലയം, ശുഐബ് അരിക്കുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും ട്രഷറര്‍ മുഹമ്മദലി കോറോത്ത് നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.