മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സിനെടുക്കാം; നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു


കോഴിക്കോട്: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാര്‍ശയും ഇതോടൊപ്പം അംഗീകരിച്ചു. കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.