മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ വീണ പശുവിനെ സാഹസികമായി രക്ഷിച്ച് പേരാമ്പ്ര ഫയര്‍ഫോഴ്‌സ് (വീഡിയോ കാണാം)


പേരാമ്പ്ര: വാളൂര്‍ നടുക്കണ്ടി പാറക്ക് സമീപം കിണറില്‍ വീണ പശുവിനെ രക്ഷിച്ചു. നടുക്കണ്ടി പാറക്ക് സമീപം കേളോത്ത് അബൂബക്കറിന്റെ ഒരു വയസുള്ള പശുവാണ് സമീപത്തെ വീട്ടിലെ ഉപയോഗ ശൂന്യമായ കിണറില്‍ അകപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കേളോത്ത് മീത്തല്‍ ലതീഷിന്റെ സ്ഥലത്തുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറിലാണ് പശു അകപ്പെട്ടത്. നാട്ടുകാര്‍ ഏറെനേരം ശ്രമിച്ചിട്ടും പശുവിനെ പുറത്തെത്തിക്കാന്‍ സാധിക്കാതായതോടെ പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഭക്തവത്സലന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഫയര്‍ ഓഫീസര്‍മാരായ ഷിഗിലേഷ്, ഷിഗിന്‍ ചന്ദ്രന്‍ എന്നിവര്‍ കിണറിലിറങ്ങി ഹോസ്‌ബെല്‍റ്റും റോപ്പും ഉപയോഗിച്ച് സാഹസികമായി പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ ഓഫിസര്‍മാരായ കെ.സുനില്‍, സുധിഷ്, ഹോഗാര്‍ഡ് രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം: