മുന്‍ എം.എല്‍.എ വി.ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച് യുവതിയ്ക്ക് പരിക്ക്; കാര്‍ നിര്‍ത്താതെ പോയെന്ന് പരാതി, അപകടം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: മുന്‍ എം.എല്‍.എ വി.ടി ബല്‍റാം സഞ്ചരിച്ച വാഹനം ഇടിച്ച് കൊയിലാണ്ടിയില്‍ യുവതിയ്ക്ക് പരിക്ക്. കെ.എല്‍. 52 എഫ് 100 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വെളുത്ത ഇന്നോവ കാറാണ് യുവതിയെ ഇടിച്ചതെന്ന് ട്രാഫിക് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കാവുംവട്ടം പൊന്നാരി വീട്ടില്‍ സഫിയ (49) ന് ആണ് പരിക്കേറ്റത്. യുവതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിന്റെ പേരിലുള്ളതാണ് ഈ വാഹനം. അപകടസമയത്ത് ബല്‍റാം കാറിലുണ്ടായിരുന്നുവെന്നാണ് വിവരം.

ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ യുവതി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.