കൊയിലാണ്ടിയിലെ തട്ടിക്കൊണ്ടു പോകൽ; ഗുണ്ടാസംഘം എത്തിയത് മാരകായുധങ്ങളുമായി, അക്രമി സംഘത്തിൽ നിന്നും നഷ്ടപ്പെട്ട തോക്ക് കണ്ടെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പിയിൽ യുവാവിനെ തട്ടികൊണ്ടു പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പിടിവലിക്കിടയില്‍
ആക്രമി സംഘത്തില്‍ നിന്നും നഷ്ടപ്പെട്ട തോക്ക് സംഭവ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.

മുത്താമ്പി തോണിയാടത്ത് ഹനീഫ (35) നെയാണ് ഇന്നലെ രാത്രി 11 മണിയോടെ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടികൊണ്ടു പോയത്. സംഘത്തിൽ അഞ്ചോളം പേരുണ്ടെന്നാണ് വിവരം. പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്.

വീടിന് പരിസരത്ത് നിൽക്കുകയായിരുന്ന ഹനീഫയെ ഇന്നലെ രാത്രിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ നോക്കി നിൽക്കെ ഒരു കാർ വേഗത്തിൽ വരികയും ഹനീഫയെ അതിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയുമായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഇയാളെ റോഡിൽ ഇറക്കിവിട്ട് സംഘം കടന്നു കളഞ്ഞു. തോക്കുൾപ്പടെയുള്ള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. അക്രമിസംഘത്തിൽ നിന്ന് നഷ്ടപ്പെട്ട തോക്കാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

 

ആക്രമി സംഘത്തില്‍ നിന്നും ക്രൂരമായ പീഡനങ്ങളാണ് യുവാവ് ഏറ്റുവാങ്ങിയത്. തലയ്ക്ക് പരിക്കേറ്റ ഹനീഫ കേഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ എത്തി പോലീസ് ഹനീഫയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

സംഭവത്തെ തുടർന്ന് റുറൽ എസ്.പി.യുടെ നിർദേശ പ്രകാരം ഡി.വൈ.എസ്.പി, കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണ്ണം കൊണ്ടുവന്നതുമായുള്ള തർക്കമാണ് തട്ടികൊണ്ട് പോകലിന് പിന്നാലെന്നാണ് സൂചന.

ഇയാൾ ഖത്തറിൽ നിന്നും വന്ന ആളാണ്. മൂന്നു വർഷമായി ഗൾഫിലാണ്. ജൂലായ് 13 ന് അരിക്കുളം ഊരള്ളൂരിൽ മാതോത്ത് മീത്തൽ അഷറഫിനെ (35) തോക്ക് ചൂണ്ടി അഞ്ചംഗ സംഘം തട്ടികൊണ്ടുപോയിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടികൊണ്ട് പോകൽ പിന്നീട് രാത്രി 12 ഓടെ കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൻ്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം അരങ്ങേറിയത് കടത്തികൊണ്ട് വന്ന സ്വർണ്ണം കൊടുക്കാത്തതാണ് അഷറഫിനെ തട്ടികൊണ്ടു പോകാൻ കാരണം.