മുത്താമ്പി സൗഹൃദ വേദിയുടെ ദയ പാലിയേറ്റിവ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: സൗഹൃദ വേദി മുത്താമ്പിയുടെ സ്വാന്തന പരിചരണ വിഭാഗമായ ദയ പാലിയേറ്റിവ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ കൗൺസിലർ എൻ.എസ്.വിഷ്ണുവാണ് ഉദ്ഘാടനം നീർവഹിച്ചത്. കിടപ്പു രോഗീകൾക്കുള്ള കട്ടിൽ വിതരണം ടി.കെ.ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു. അരിക്കുളത്തെ ഫോട്ടാഗ്രാഫറായ പ്രിൻസിൻ്റെ ചികിത്സാ സഹായം എം.കെ.അനീഷ് സി.രാഘവന് കൈമാറി. ബി.എൻ.ജിയേഷ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര ടീച്ചർ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ.രാജൻ, അബ്ദുള്ള സമസ്യ, സുകുമാരൻ നായർ, വൈശാഖ് എന്നിവർ സംസാരിച്ചു. ശ്രീരാജ് പാക്കനമഠം സ്വാഗതവും, കായലാട്ട് മുരളിധരൻ നന്ദിയും പറഞ്ഞു.