മുതുകുറ്റിൽ പൊയിൽകാവ് കനാൽ റോഡ് പ്രവൃത്തി ആരംഭിച്ചു
ചെങ്ങോട്ട്കാവ്: മുതുകുറ്റിൽ പൊയിൽ ക്കാവ്കനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രസ്തുത റോഡിന്റെ പ്രവൃത്തി നടത്തുന്നത്.
മുതുകുറ്റിൽ റോഡ് മുതൽ പൊയിൽ ക്കാവ് കാഞ്ഞിലശ്ശേരി റോഡിൽ എത്തിച്ചേരുന്നതോടെ കൊയിലാണ്ടി കുറുവങ്ങാട് മുതൽ ദേശീയ പാതക്ക് സമാന്തരമായി കനാൽ റോഡ് ഉപകരിക്കും. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയാണ് ഇതോടെ സക്ഷാത്ക്കരിക്കപ്പെടുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു, ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, ബ്ലോക്ക് ആരോഗ്യ വിദ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ, കെ.ഗീതാനന്ദൻ, പി.കെ ശങ്കരൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ജയശ്രീ മനത്താനത്ത് സ്വാഗതവും മെമ്പർ ബീന കുന്നുമ്മൽ നന്ദിയും പറഞ്ഞു.