മുതുകാട്ടിലെത്തിയത് അഞ്ച് മാവോയിസ്റ്റുകൾ; എസ്റ്റേറ്റ് മാനേജർക്ക് ലഘുലേഘകൾ കൈമാറി; എസ്റ്റേറ്റ് തൊഴിലാളിയുടെ വെളിപ്പെടുത്തൽ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: മുതുക്കാട്ടിലെത്തിയ അഞ്ച് മാവോയിസ്റ്റുകള്‍ പേരാമ്പ്ര എസ്റ്റേറ്റിലെ മാനേജര്‍ക്ക് ലഘുലേഖകള്‍ കൈമാറിയതായി തൊഴിലാളിയുടെ വെളിപ്പെടുത്തല്‍്. എസ്‌റ്റേറ്റ് മാനേജരുടെ ഓഫീസിലെത്തി സംഘം മാനേജര്‍ക്ക് ലഘു ലേഖ കൈമാറുയും, ഓഫീസിന് മുന്‍വശം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

ഫണ്ട് ആവശ്യപ്പെട്ട സംഘം മാനേജര്‍ ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചതോടെ അരിവേണമെന്നാവശ്യപ്പെടുകയായിരുന്നുവെന്ന് എസ്‌റ്റേറ്റ് ജീവനക്കാരനും സിഐടിയു നേതാവ് സുധീര്‍ ബാബു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാന്യമായാണ് സംഘം പെരുമാറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഖനനത്തിനെതിരെയും, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെയും, എംഎല്‍എ ടി.പി.രാമകൃഷ്ണനും മുന്‍ മന്ത്രി എളമരം കരിമിനെതിരെയും ഉള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

സംഭവത്തില്‍ പ്ലാന്റേഷന്‍ ജീവനക്കാരെല്ലാം ഭീതിയിലാണ്. എന്നാല്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടും ആരും ഇത് വരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.