മുതുകാട് കളക്ടീവ് ഫാം ഗവ.എല്‍.പി. സ്‌കൂള്‍ കവാടം സമര്‍പ്പിച്ചു


 

പെരുവണ്ണാമൂഴി: മുതുകാട് കളക്ടീവ് ഫാം ഗവ.എല്‍.പി. സ്‌കൂളില്‍ കവാടം സമര്‍പ്പിച്ചു. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 5 ലക്ഷംരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആലീസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ഇ.എ. ജയിംസ്, ബിജു കുന്നംകണ്ടി, കെ.എസ്. സൂരജ്, എം.സി. ഷീബ, ലതീഷ് എന്നിവര്‍ സംസാരിച്ചു.