മുചുകുന്നിൽ കനാലിൽ കുളിക്കുന്നതിനിടെ എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു


മൂടാടി: മുചുകുന്നിൽ കനാലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആശാരികണ്ടി ജ്യോതിഷ് പ്രണവ് (13) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30ന് സുഹൃത്തിനൊപ്പം കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റി.
പൊയിൽകാവ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജ്യോതിഷ് പ്രണവ്. അഛൻ: രാധാകൃഷ്ണൻ. അമ്മ: ബീന. സഹോദരി: മായ കീർത്തന.