മുചുകുന്നിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്


കൊയിലാണ്ടി: മുചുകുന്നിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറാം വാർഡിലെ ചാക്കര റോഡിനടുത്ത് വച്ച് കടന്നൽ കൂടിളകി ആളുകളെ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പാറോൽ മിത്തൽ വേലായുധനെ കോഴിക്കോട് മെഡിക്കൽ കോളേജിലും കുരുന്നം വീട്ടിൽ ഷിനോജിനെയും ഭാര്യ ഐശ്വര്യയെയും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും എളാർ വീട്ടിൽ മാധവനെ കൊയിലാണ്ടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പക്ഷികൾ കൂടിളക്കിയതിൽ പ്രകോപിതരായ കടന്നലുകളാണ് കുത്തിയതെന്ന് കരുതുന്നു. കടന്നൽ കൂട്ടം ഇളകിയതിനാൽ രാത്രിയിൽ മാത്രമേ കൂട് കണ്ടെത്താൻ കഴിയൂ എന്നതിനാൽ ചാക്കര പാലത്തിനടുത്തുള്ള പൊറ്റക്കാട് ഭാഗം റോഡിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

Summary: wasps attack on Muchukunnu; Many people were injured