മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ കോഴിക്കോട്


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു പക്ഷത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പിന്നറായി വിജയൻ നടത്തുന്ന കേരള പര്യടനം നാളെ (ഡിസം: 27) കോഴിക്കോട്ടെത്തും. കാരപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണിക്ക് വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരി-വ്യവസായികൾ, പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ, ആർക്കിടെക്ടുകൾ തുടങ്ങി മേഖലകളിലെ ക്ഷണിക്കപ്പെട്ട 150 പേരുമായി മുഖ്യമന്ത്രി സംവദിക്കും. നവകേരള വികസനത്തിന് പുതിയ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയാണ് ലക്ഷം. വിശിഷ്ടാതിഥികളുടെ നിർദ്ദേശങ്ങൾക് മുഖ്യമന്ത്രി മറുപടി പറയും.

ഡിസംബർ 22 ന് കൊല്ലം ജില്ലയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം ആരംഭിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി നാളെ കോഴിക്കോട് എത്തുന്നത്. ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലയിലേക്ക് പോകും. ഡിസംബർ 30 ന് കേരള പര്യടനം പതിനാല് ജില്ലകളിലും പൂർത്തിയാവും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക