മുക്കത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; നാട്ടുകാര്‍ ഭീതിയില്‍


മുക്കം: കാപ്പുമലയുടെ താഴ്വാരത്ത് അജ്ഞാതജീവിയുടെ കാല്‍പ്പാട് കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളാണെന്നാണ് നിഗമനം.

വട്ടോളിപ്പറമ്പിനടുത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. പരിസരപ്രദേശങ്ങളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെയോ മറ്റോ ആക്രമിച്ചതായുള്ള വിവരങ്ങളൊന്നുമില്ല.