മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നേടിയ കല്ലോട് കീഴലത്ത് ടി. കുഞ്ഞിരാമനെ പേരാമ്പ്ര ലയൺസ് ക്ലബ്ബ് ആദരിച്ചു


പേരാമ്പ്ര: മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നേടിയ കല്ലോട് സ്വദേശി കീഴലത്ത് ടി. കുഞ്ഞിരാമനെ പേരാമ്പ്ര ലയൺസ് ക്ലബ്ബ് ആദരിച്ചു. മികച്ച സമ്മിശ്ര കർഷകനുള്ള കിസാൻ മിത്ര, കിസാൻ രത്ന, കേരമിത്ര പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ കേരളപ്പിറവി ദിനത്തിലാണ് ആദരിച്ചത്.

കീഴലത്ത് കാർഷിക നഴ്സറിയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വി.എൻ. മുരളീധരൻ പൊന്നാട അണിയിച്ചു. ഡോ. സനൽകുമാർ ഉപഹാരം നൽകി. ക്ലബ്ബ് സെക്രട്ടറി സുരേഷ് നമ്പ്യാർ, ശശീന്ദ്രൻ കീർത്തി, എ.കെ. മുരളീധരൻ, വിജയൻ. പി എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.