മാഹി മദ്യവുമായി കൊയിലാണ്ടി പോലീസിന്റെ പിടിയിലായ പെരിന്തൽമണ്ണ സ്വദേശിയെ റിമാൻഡ് ചെയ്തു


കൊയിലാണ്ടി: മാഹി മദ്യവുമായി കൊയിലാണ്ടി പോലീസിന്റെ പിടിയിലായ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ വലിയങ്ങാടി കീഴപ്പാട്ട് ജുനൈദിനെയാണ് കോടതി റിമാൻഡ് ചെയ്തത്.

കാറിൽ കടത്തിയ മാഹി മദ്യം ഇന്നലെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. 54 ലിറ്റർ അനധികൃത വിദേശമദ്യമാണ് പിടികൂടിയത്. . കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഐ. സുനിൽകുമാർ, ഹോം ഗാർഡ് പ്രകാശൻ, ഡ്രൈവർ സുരേഷ്‌, സി.പി.ഒ. ശരത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടാ യിരുന്നത്.