മാവൂര്‍ റോഡും സ്റ്റേഡിയം ജങ്ഷനും: വെള്ളക്കെട്ടില്‍ മുങ്ങിയ കോഴിക്കോട് നഗരം; ചിത്രങ്ങള്‍ കാണാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് മഴ അതിശക്തമായി തുടരുന്നു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. സ്റ്റേഡിയത്തിന് സമീപം പാവമണി റോഡ് ഉള്‍പ്പടേയുള്ള പ്രധാന പാതകള്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരം ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ കാണാം..

മാവൂര്‍ റോഡില്‍ വെള്ളക്കുത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ശൂചീകരണ തൊഴിലാളി

വെള്ളത്തില്‍ മുങ്ങിയ പാവമണി റോഡ്

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടലുണ്ടിയിലെ പ്രദേശങ്ങള്‍ നിയുക്ത എംഎല്‍എ പിഎ മുഹമ്മദ് റിയാസ് സന്ദര്‍ശിക്കുന്നു.

കെ മുരളീധരന്‍ എംപി കൊയിലാണ്ടി കടലാക്രമണം രൂക്ഷമായ കണ്ണന്‍കടവ് പ്രദേശം ജനപ്രതിനിധികളോടൊപ്പം സന്ദര്‍ശിക്കുന്നു .