മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു


കുറ്റ്യാടി: മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഖബറടക്കം കുറ്റ്യാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഇന്ന് രാത്രി പത്ത് മണിക്ക് നടക്കും.

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന ഗുഹയില്‍ പണ്ട്’തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്.ഗീത -ബൈബിള്‍ ,ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍ തുടങ്ങി പത്തോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള നദ് വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ: യു.പി സ്‌കൂളില്‍ നിന്ന് അറബിക് അധ്യാപകനായി വിരമിച്ചതാണ്.

ഭാര്യമാര്‍: ഫാത്തിമ, ഹഫ്‌സ, സലീന.
മക്കള്‍: എം ഉമൈബ ( എന്‍.എ.എം.എച്ച് എസ്.എസ് ടീച്ചര്‍ പെരിങ്ങത്തൂര്‍), റഹീന, നഈമ, തസ്നീം (അധ്യാപകന്‍ ), ഡോ. എം ഉമൈര്‍ ഖാന്‍, അസി( പ്രൊഫ.(ആര്‍.യൂ.എ കോളേജ്,ഫറൂഖ് കോളേജ്) ഫായിസ് മസ്റൂര്‍, മുസ്ന, റഹ്‌മ, റസീം, ഫാസില്‍, ഇഹ്സാന്‍,
മരുമക്കള്‍: പരേതനായ ഹമീദ് കരിയാട് (മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം), മുസ്തഫ (റോളക്‌സ് ട്രാവല്‍സ് കോഴിക്കോട്),റഫീഖ് റഷീദ് (സിനിമാട്ടോഗ്രാഫര്‍)
സൗദ തസ്നീം, റസീന ഉമൈര്‍( ടി.എം. കോളേജ് നാദാപുരം).
സഹോദരങ്ങള്‍: പരേതനായ സൈനുദ്ധീന്‍ മാസ്റ്റര്‍, മഹമൂദ് മാസ്റ്റര്‍, പരേതനായ മാപ്പിള പാട്ട് ഗായകന്‍ ഹമീദ് ശര്‍വാനി,പരേതനായ അബ്ദുല്‍ കരീം മൗലവി, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ മജീദ്, നൂറുദ്ധീന്‍, മറിയം, പരേതനായ നഫീസ, റൂഖിയ, ശരീഫ.