മാധ്യമ പ്രവർത്തകനെ കേസിൽ കുടുക്കിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചറുടെ നടപടിയിൽ പ്രതിഷേധം


പേരാമ്പ്ര: വന്യജീവി അക്രമത്തിൽ കർഷകർ നേരിടു പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകൻ രാജൻ വർക്കിക്കെതിരെ കള്ളക്കേസെടുത്ത പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചറുടെ നടപടിയിൽ വിഫാം കർഷക സംഘടന പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ ഹനിക്കാനുള്ള വനപാലകരുടെ നീക്കം അപലപനീയമാണെന്നതിനാൽ കേസ് ഉടൻ പിൻവലിക്കണമെന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ആവശ്യപ്പെട്ടു.

ചക്കിട്ടപാറയിൽ നടത്തിയ പ്രതിഷേധത്തിൽ കർഷക നേതാക്കളായ സെമിലി സുനിൽ, ബാബു പൈകയിൽ, സണ്ണി കൊമ്മറ്റം, ബാബു പുതുപ്പറമ്പിൽ, ജീജോ വട്ടോത്ത്, എം.എ മത്തായി എന്നിവർ പങ്കെടുത്തു.