മാംസ വ്യാപാരത്തിന് പ്രതിസന്ധിയില്ല, പേരാമ്പ്രയിലെ ആക്രമണം വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം: ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍
പേരാമ്പ്ര: മാംസ വ്യാപാരത്തിന് സംസ്ഥാനത്ത് എവിടെയും പ്രതിസന്ധിയോ, പ്രയാസമോ ഇല്ലാത്ത സാഹചര്യത്തില്‍ ബോധപൂര്‍വം അക്രമം അഴിച്ചുവിട്ട് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തെ ചെറുക്കണമെന്ന് ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍. ബീഫ് വില്‍പനയുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വികുഞ്ഞായിന്‍ കോയ, ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് സലീം, ജില്ലാ സെക്രട്ടറി ടി.കെ. സാദിക്ക് എന്നിവര്‍ സംസാരിച്ചു.