മഹാത്മാഗാന്ധി നാഷണല്‍ ഫെലോഷിപ്പിന് അര്‍ഹനായ മുഹമ്മദ് റാഷിദിന് അനുമോദനം


മേപ്പയൂര്‍: മഹാത്മാഗാന്ധി നാഷണല്‍ ഫെലോഷിപ്പിന് അര്‍ഹത നേടിയ മുഹമ്മദ് റാഷിദ് രാമല്ലൂരിനെ അനുമോദിച്ചു. മേപ്പയ്യൂരിലെ സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥിയാണ് മുഹമ്മദ് റാഷിദ്.

ഐ.ഐ.എം ബാംഗ്ലൂരിന്റെ സഹകരണത്തോടെയാണ് ഫെലോഷിപ്പ്. അഖിലേന്ത്യാതലത്തില്‍ നടത്തിയ പ്രാഥമിക പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫെലോഷിപ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.

മാനേജര്‍ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ജാബിര്‍ കൊളപ്പുറം ഉപഹാരം നല്‍കി. റഹീം മാസ്റ്റര്‍ കീഴ്പയ്യൂര്‍, ഷുഹൈബ് സഖാഫി ചാലിയം, മുഹമ്മദ് സഖാഫി കെ.സി, സ്വാലിഹ് ഫൈസാനി, സുഹൈര്‍ പി.സി, ജസീല്‍ നൂറാനി, മജീദ് രാമല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.