മലയോര മേഖലയില്‍ കനത്ത മഴ; കൂരാച്ചുണ്ടിലും അടിവാരത്തും വീടുകളില്‍ വെള്ളം കയറി


കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളം കയറി. വട്ടച്ചിറഭാഗത്ത് മലയുടെ മുകളില്‍ കനത്ത മഴ പെയ്തതിന്റെ ഫലമായി കൂരാച്ചുണ്ട് മണ്ണൂപ്പൊയില്‍ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ ഒരു വീടിന്റെ മതില്‍ ഇടിഞ്ഞിട്ടുണ്ട്.

വയനാട് ചുരത്തിലും അടിവാരത്തിലുമായി ചൊവ്വാഴ്ച പെയ്ത മഴയില്‍ അടിവാരം ടൗണില്‍ വെള്ളം കയറി. ഇതുമൂലം കോഴിക്കോട് വയനാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.