മലബാര്‍ സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയല്ല; പേരാമ്പ്രയില്‍ മുസ്ലീം ലീഗിന്റെ പ്രതിഷേധ സംഗമം
പേരാമ്പ്ര: മലബാര്‍ സമരരക്തസാക്ഷികളായ 387പേരെസ്വാതന്ത്ര്യ സമരസേനാനികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കംചെയ്തകേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലാണ് പേരാമ്പ്രയില്‍ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.
പ്രകടനത്തിന് ആര്‍.കെ മുഹമ്മദ്, എം.പി സിറാജ്, സി.കെ ഹാഫിസ്,സക്കീര്‍ ഏരത്ത്മുക്ക്, നിയാസ് കക്കാട്,സയീദ് അയനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബസ്സ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ്ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദഘാടനം ചെയ്തു.