മലബാര്‍ സമര പോരാട്ട വീര്യം തകര്‍ക്കാന്‍ സംഘ പരിവാറിന് പുനര്‍ ജനിക്കേണ്ടി വരും: സമദ് പൂക്കാട്


പേരാമ്പ്ര: മലബാര്‍ സമര പോരാട്ട വീര്യം തകര്‍ക്കാന്‍ സംഘ പരിപാറിന് പുനര്‍ ജനിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച മലബാര്‍ സമരം തെരുവില്‍ ചര്‍ച്ച ചെയ്യാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുടര്‍ ചര്‍ച്ച സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ സമര പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ അമര സ്മരണയാണെന്നും, മലബാര്‍ സമരത്തിലെ രക്തസാക്ഷികള്‍ പോരാട്ടത്തിന്റെ പര്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍ കെ മുനീര്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി,പി. ടി അഷ്റഫ്, കെ പി റസാഖ്,മുഹമ്മദ് അലി കോറോത്ത്,സി പി ഹമീദ്, സലിം മിലാസ്, കെ സി മുഹമ്മദ്, കെ കെ റഫീഖ്, ടി കെ നഹാസ്,ഷംസുദ്ധീന്‍ വടക്കയില്‍,ജറീഷ് കൂത്താളി സംസാരിച്ചു.