മലബാര്‍ ദേശസ്‌നേഹികളുടെ ഭൂപടം: യൂത്ത് ലീഗ് സമര യാത്ര നടത്തി


മേപ്പയൂര്‍: ഇന്ത്യന്‍ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മലബാര്‍ സ്വാതന്ത്ര്യസമര പോരാളികളായ 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കേന്ദ്രങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമരയാത്രയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്ത് തല പരിപാടി മേപ്പയൂര്‍ ടൗണില്‍ നടന്നു.

മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. കെ.കെ.റഫീഖ്, ഫൈസല്‍ ചാവട്ട്, വി.പി.ജാഫര്‍, വി.എം.അഫ്‌സല്‍, എം.കെ.ഫസലുറഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.