മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനും വിവാഹത്തിന് പങ്കെടുത്ത ബന്ധുക്കള്‍ക്കും എതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചവര്‍ക്കെതിരെയും പങ്കുവഹിച്ച ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 30 നാണ് വിവാഹം നടന്നത്. മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്കിയ വിരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.