മലപ്പുറം താനൂരില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്


മലപ്പുറം: മലപ്പുറം താനൂര്‍ ദേവനാര്‍ റെയില്‍വേ പാലത്തില്‍ നിന്നും സ്വകാര്യബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന പേരുള്ള സ്വകാര്യബസാണ് മറിഞ്ഞത്.

അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ്് റിപ്പോര്‍ട്ട്. ദേവനാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്പോള്‍ മറ്റൊരു വാഹത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പരിക്കേറ്റയാളുകളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരേയും പുറത്തെടുത്തിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിമാറ്റി.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.