മരളൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം


കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രോത്സവം ഇന്ന് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. 17-ന് രാത്രി എട്ടിന് കൊടിയേറ്റം. 20 വരെ ക്ഷേത്രാനുഷ്ഠാനങ്ങൾ. 21-ന് പള്ളിവേട്ട എഴുന്നള്ളത്ത്, 22-ന്‌ ആറാട്ട്, എട്ടിന് കുളിച്ചാറാട്ട്, കൊടിയിറക്കം എന്നിവയോടെ ഉത്സവം സമാപിക്കും.