മരക്കാറില്‍ ട്വിസ്റ്റ്; സിനിമാ പ്രേമികൾക്ക് ചിത്രം തിയേറ്ററിൽ തന്നെ കാണാം; അറബിക്കടലിന്റെ സിഹം ഡിസംബര്‍ രണ്ടിന് അവതരിക്കും


തിരുവനന്തപുരം: തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ പ്രദർശനത്തിന്‌ എത്തുന്നു. ഡിസംബർ രണ്ടിന്‌ ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്ന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ, നിർമാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാർ, തിയറ്റർ ഉടമകളുടെ സംഘടന ഫയോക്‌ പ്രസിഡന്റ്‌ വിജയകുമാർ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ എന്നിവർ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.

ഉപാധികളില്ലാതെയാണ്‌ ചിത്രം പ്രദർശിപ്പിക്കുക. തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ്‌ വേണ്ടെന്ന്‌ വച്ചതായും സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമാണ്‌ തീരുമാനമെന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എല്ലാവരേയും ഒന്നിപ്പിച്ച്‌ ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.