മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. സിപിഎംന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്,കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐക്ക് വേണ്ടി കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ 20 മന്ത്രി സ്ഥങ്ങളാണ് ഉള്ളത് അതില്‍ പുതിയതായി എത്തിയ എല്‍ജെഡിക്കും കേരള കോണ്‍ഗ്രസ്സിനും മന്ത്രിസ്ഥാനം നല്‍കണം. കൂടാതെ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച കേരള കോണ്‍ഗ്രസ് ബി യിലെ കെ ബി ഗണേശ് കുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ആന്റണി രാജു,കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എഫ്, കോവൂര്‍ കുഞ്ഞുമോന് തുടങ്ങിയവര്‍ മന്ത്രിസഭാ ആവശ്യം ഉന്നയിച്ചു. ഇതെല്ലാം എങ്ങനെ പരിഹരിക്കാം സീറ്റുകള്‍ എങ്ങനെ വിഭജിക്കാം എന്ന പ്രാഥമിക ഘട്ട ചര്‍ച്ചയാണ് നടക്കുന്നത്.
സിപിഐ യെ സംബന്ധിച്ച് നാല് മന്ത്രി സ്ഥാനങ്ങളും ഒരു ഡെപ്യൂട്ടി സ്പീക്കറും ഒരു ചീഫ് വിപ്പുമാണുള്ളത്.നാലുമന്ത്രിസ്ഥാനങ്ങള്‍ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കണമെന്നാണ് സിപിഎം അഭ്യര്‍ഥന.ഒരു കാരണവശാലും മന്ത്രി സ്ഥാനം കുറയ്ക്കാന്‍ കഴില്ലെന്ന് സിപിഐ സിപിഎം നേതൃത്വത്ത അറിയിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കറോ, ചീഫ് വിപ്പോ വിട്ടു നല്‍കണമെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.ഒരുപക്ഷെ ചീഫ് വിപ്പ് സ്ഥാനം സിപിഐയില്‍ നിന്നും ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കാനാണ് പ്രധാനമായും സിപിഎം ആലോചിക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എന്നത് മന്ത്രിസ്ഥാനം 20 എന്നത് 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്.