മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ തോമസ് അന്തരിച്ചു


കോട്ടയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ തോമസ് (കൊച്ചേട്ടന്‍) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഭാര്യ: ലീലാമ്മ.
മക്കള്‍: റോഷി അഗസ്റ്റിന്‍, റീന ജോണി, റിജോഷ് അഗസ്റ്റിന്‍.

മരുമക്കള്‍: റാണി റോഷി (അകത്തുപറമുണ്ടയില്‍), ജോണി (ആക്കട്ടുമുണ്ടയ്ക്കക്കല്‍, ഭരണങ്ങാനം), ടിനു റിജോഷ് (ചാലായ്ക്കപ്പറമ്പില്‍, ഇത്തിത്താനം).

സഹോദരി: സി. റോസ് തോമസ് (ഉജ്ജയിന്‍, മധ്യപ്രദേശ്).

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.