മധ്യപ്രദേശില്‍ നടന്ന നാഷണല്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ അലീന സജീവനെ അനുമോദിച്ച് ബിജെപി


പേരാമ്പ്ര: മധ്യപ്രദേശില്‍ നടന്ന 18-ാമത് നാഷണല്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ കേരള വനിതാ ടീം അംഗം അലീന സജീവന് ബിജെപിയുടെ അനുമോദനം. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് വി.സി.ബിനീഷ് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി.

യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ ഉപഹാരം യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുധീപ് ഒ.കെ, മണ്ഡലം ജന.സെക്രട്ടറി അര്‍ജുന്‍ മുയിപ്പോത്ത്, വി.വി.അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് നല്‍കി. യുവമോര്‍ച്ച നൊച്ചാട് പഞ്ചായത്ത് കമ്മറ്റിയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീനാഥ് നല്‍കി.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ കൊയിലോത്തിന്റെ മകളാണ് അലീന. ചടങ്ങില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി.രാജേഷ്, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ കൊയിലോത്ത്, ബൂത്ത് പ്രസിഡന്റ് അരുണ്‍, സതീശന്‍ എന്നിവര്‍ പങ്കെടുത്തു.