മദ്യവില്പനയിൽ വീണ്ടും കേരളത്തിന് റെക്കോർഡ്: കൊറോണയ്ക്കിടയിലും കുടിച്ചു തീർത്തത് 60 കോടിയുടെ വിദേശ മദ്യം
കോഴിക്കോട് : കൊറോണ ഭീതിയിലും കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഇക്കുറിയുണ്ടായത്. ഇത്തവണ മദ്യ ഷോപ്പുകള്‍ വഴി വിറ്റത് 60 കോടിയുടെ വിദേശ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 36 കോടിയുടെ വില്‍പ്പനയായിരുന്നു മദ്യ വില്‍പ്പനയില്‍ ഉണ്ടായിരുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. ഞാറക്കലിലെ ഷോപ്പില്‍ 58 ലക്ഷം രൂപയുടെയും, കോഴിക്കോട്ടെ ഷോപ്പില്‍ 56 ലക്ഷം രൂപയുടെ വില്‍പ്പനയുമാണ് നടന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ വിപണിയില്‍ 150 കോടി രൂപയുടെ കച്ചവടമാണ് നടത്തിയത്. ഉത്രാടം വരെയുള്ള പത്തു ദിവസത്തില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലാകെ പ്രവര്‍ത്തിച്ചത്