മത്സ്യത്തൊഴിലാളി പ്രചരണ ജാഥക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: ‘കടലോളം നൻമക്കായി വരണം വീണ്ടും ഇടതു പക്ഷം’ എന്ന മുദ്രാവാക്യം ഉയർത്തി മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടി യിൽ സ്വീകരണം നൽകി.
കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം അരയൻകാവ് കടപ്പുറത്താണ് സ്വീകരണം നൽകിയത്. കെ.ദാസൻ എം.എൽ.എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ.ഷാജി അധ്യക്ഷത വഹിച്ചു. എ.സി.രാജു, സി.എം.സുനിലേശൻ, ടി.വി.ദാമോധരൻ, എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കലാജാഥ സംഘത്തിന്റെ നേതൃത്വത്തിൽ തെരുവു നാടകം അവതരിപ്പിച്ചു. എ.പി.സുരേഷ് നന്ദി പറഞ്ഞു.