മത്സ്യകൃഷി സാമൂഹ്യ വിരുദ്ധർ വിഷം കലക്കി നശിപ്പിച്ചു
കൊയിലാണ്ടി: കീഴരിയൂരിൽ യുവ കർഷകന്റെ മത്സ്യ കൃഷി സാമൂഹ്യ ദ്രോഹികൾ വിഷം ഒഴിച്ച് നശിപ്പിച്ചതായി പരാതി. അകലാപ്പുഴയിൽ ആരംഭിച്ച കരിമീൻ കൃഷിയാണ് നശിപ്പിച്ചത്. സംസ്ഥാന സർക്കാറിൻ്റെ സാമ്പത്തിക സഹായത്തോടെ മൂലത്ത് താഴ സ്മിജിത്ത് എന്ന കർഷകനാണ് കൃഷി ആരംഭിച്ചത്. 50,000 ത്തോളം രുപ വില വരുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്കായി നിക്ഷേപിച്ചിരുന്നത്. വിഷം ഒഴിച്ചതിനെ തുടർന്ന് മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങുകയായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
മത്സ്യകൃഷി നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കീഴരിയൂർ മത്സ്യകർഷക കൂട്ട് കൃഷിസംഘം ആവശ്യപ്പെട്ടു. കെ.ടി. ബാബു, തേറങ്ങാട്ട് രാജൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക