മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ്സ് ‘തിരയിളക്കം’
കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്ക് ഐക്യദാർവുമായി യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തീരദേശ വാഹന പ്രചരണ ജാഥ ‘തിരയിളക്കം’ സംഘടിപ്പിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി എൻ.സുബ്രമണ്യൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായ മത്സ്യതൊഴിലാളികളെ സി.പി.എം വഞ്ചിച്ചെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
എഐസിസി വക്താവ് ഷമ മുഹമ്മദ് മുഖ്യാതിയായി പങ്കെടുത്തു.
നിയോജക മണ്ഡലം പ്രസിഡൻ്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു.
ഇ.കെ.ശീതൾ രാജ്, തൻഹീർ കൊല്ലം, ജെറിൽ ബോസ്, നിതിൻ തിരുവങ്ങൂർ, അമൽ കൃഷ്ണ ദ്വാരക, നിംനാസ് കോടിക്കൽ, ഡെറിക് സലിം, അമീൻ വായോത്ത് എന്നിവർ സംസാരിച്ചു.