മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്


മേപ്പയൂര്‍: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐയുടെ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്. മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോങ്കോട്ട് മുക്കില്‍ സംഘടിപ്പിച്ച പരിപാടി സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.രാജീവന്‍, ബ്ലോക്ക് മെമ്പര്‍ രമ്യ എ.പി, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം രാഹുല്‍ രാജ് നാദാപുരം, ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, സിപിഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം സുനില്‍ വടക്കയില്‍, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ആര്‍ സിദ്ദാര്‍ത്ത്, ബ്രാഞ്ച് സെക്രട്ടറി അഡ്വ :പി ടി സത്യന്‍, ബ്ലോക്ക് കമ്മറ്റി അംഗം കെ.എം ലിഗിത്ത്, മേഖല പ്രസിഡന്റ് അമല്‍ ആസാദ് എന്നിവര്‍ സംസാരിച്ചു.

മേഖല സെക്രട്ടറി ധനേഷ് സി കെ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ യൂണിറ്റിലെ ഉന്നതവിജയികളെ അനുമോദിച്ചു. കാലിക്കറ്റ് വി ഫോര്‍ എന്റര്‍ടൈന്‍മെന്റ് കലാകാരന്മാര്‍ അവതരിപ്പിച്ച കരോക്കെ ഗാനമേള, പ്രദേശത്തെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ നടന്നു. യൂണിറ്റ് സെക്രട്ടറി അരുണ്‍ലാല്‍ സ്വാഗതവും പ്രസിഡന്റ് ദീപക് ലാല്‍ നന്ദിയും പറഞ്ഞു.