മണ്ണിട്ട് നികത്താനുള്ളതല്ല, സംരക്ഷിച്ച് നിര്‍ത്തേണ്ടവയാണ്; എടവരാടും ചേനായിയിലും തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതായി പരാതി


പേരാമ്പ്ര: ലോക് ഡൗണ്‍ മറവില്‍ എടവരാട്, ചേനായി ഭാഗങ്ങളില്‍ തണ്ണീര്‍ത്തടം നികത്തുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്തിലെ എടവരാട് എഎംഎല്‍പി സ്‌കൂളിനു സമീപം 75 വര്‍ഷം പഴക്കമുള്ള തണ്ണീര്‍ത്തടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മണ്ണിട്ട് നികത്തിയത്. നാട്ടുകാര്‍ക്ക് ശുദ്ധജലം ലഭിക്കുന്ന ഈ കുളവും, തോടും നികത്തലിനെതിരെ പഞ്ചായത്ത്, വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് കുളിക്കാനും അലക്കാനും കടവില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മണ്ണിട്ട് നികത്തുന്നതിനാല്‍ രൂപപ്പെട്ട കൃത്രിമ വെള്ളക്കെട്ട് നട വഴിയില്‍ തടസ്സം ഉണ്ടാകുക മാത്രമല്ല പകര്‍ച്ച വ്യാധികള്‍ പകരാന്‍ സാഹചര്യം ഉണ്ടാകുമെന്നും പറയുന്നു. അധികൃതരുടെ ഇടപെടല്‍ ഉടനെ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.