മഞ്ഞക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു


മഞ്ഞക്കുളം: മഞ്ഞക്കുളം പ്രതീക്ഷയിൽ പുറക്കോട്ടു മീത്തൽ താമസിക്കും പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു. അറുപത്തിയേഴ്‌ വയസായിരുന്നു. ഡ്രൈവരായിരുന്നു. ഭാര്യ പ്രസന്നയാണ്. മക്കൾ പ്രജിഷ പ്രിൻസി എന്നിവരാണ്. മരുമകൻ മുരളി മണിയൂരാണ്.

സഹോദരങ്ങൾ ചാത്തു ,നാരായണൻ, ജാനകി, അമ്മാളു ,നാരായണി പരേതനായ കേളപ്പൻ എന്നിവരാണ്. കഴിഞ്ഞ ദിവസം മഞ്ഞക്കളത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കുപറ്റി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.