മഞ്ജു വാര്യര്‍ സണ്ണി വെയിന്‍ ചിത്രം ടെക്‌നോ- ഹൊറര്‍ ‘ചതുര്‍മുഖം ‘ ട്രെയിലര്‍ പുറത്തിറങ്ങി


കൊച്ചി : മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ ചലച്ചിത്രം, ‘ചതുര്‍ മുഖത്തിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ്സ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു.

മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര്‍ മുഖത്തില്‍ ഉണ്ട്. രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍.

സെഞ്ച്വറി ഫിലിംസാണ് ചതുര്‍ മുഖത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ – ബിജു ജോര്‍ജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ് – സഞ്‌ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍, ക്രീയേറ്റീവ് ഹെഡ് – ജിത്തു അഷ്റഫ്. ലൈന്‍ പ്രൊഡ്യൂസര്‍സ് – ബിനു ജി നായര്‍, ടോം വര്‍ഗീസ്. എഡിറ്റിംഗ് -മനോജ്, സൌണ്ട് മിക്‌സിംഗ് – വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – രാജേഷ് നെന്മാറ. ആര്‍ട്ട് – നിമേഷ് എം താനൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്, ഡിസൈന്‍സ് – ദിലീപ് ദാസ്.