മകന്റെ മകളെ പീഡിപ്പിച്ച എഴുപതുകാരന്‍ അറസ്റ്റില്‍; പത്തുവയസുകാരി പീഡനവിവരം വെളിപ്പെടുത്തിയത് ഡോക്ടറോട്


വിളപ്പില്‍: മകന്റെ മകളെ പീഡിപ്പിച്ച എഴുപത് വയസുകാരന്‍ പിടിയില്‍. തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ പീഡിപ്പിച്ച കാര്യം പത്തുവയസുകാരി പറഞ്ഞത്.

കേസന്വേഷിച്ച വിളപ്പില്‍ശാല പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റു ചെയ്തത്.