ഭ്രാന്തന്‍ കുറുക്കന്റ ആക്രമണം; മാതൃകയായൊരു ചെറുത്തുനില്‍പ്പ്


നടുവത്തൂര്‍ : നടുവത്തൂരിലും പരിസര പ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ ഭ്രാന്തന്‍ കുറുക്കനെ ചെറുത്തു നിന്ന് മാതൃകയായ നടുവത്തൂര്‍ സ്വദേശിനി ഭാര്‍ഗവിയെ ഡി.വൈഎഫ്.ഐ അനുമേദിച്ചു. നടുവത്തൂര്‍ കൊടുങ്കിലേരി സ്വദേശിനി ഭാര്‍ഗ്ഗവിയാണ് സമീപദേശങ്ങളിലടക്കം ഭീതി പടര്‍ത്തിയ കുറുക്കനെ കീഴ്‌പ്പെടുത്തിയത്. ഡി.വൈഎഫ്.ഐ നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭാര്‍ഗവിയുടെ വീട്ടില്‍ വെച്ച് നടന്ന അനുമോദന പരിപാടിയില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ഭാര്‍ഗവിയ്ക്ക് ഉപഹാരം നല്‍കി.

കഴിഞ്ഞ ദിവസമാണ് കുന്നോത്ത് മുക്കിലും നമ്പ്രത്തുകര, കൊല്ലം എന്നിവിടങ്ങളിലും കുറുക്കന്റെ ആക്രമണമുണ്ടായത്. ഭാര്‍ഗവി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്‍ഗവി ജോലി കഴിഞ്ഞ് വരുന്നതിനിടെ കുറുക്കന്റെ ആക്രമണ മേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും കുറുക്കന്റെ വായയില്‍ പിടിമുറുക്കി കീഴ്‌പ്പെടുത്തുകയായിരുന്നു.

അനുമോദന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, ടി.കെ പ്രദീപ്, കെ.സി സുരേഷ്, സി.കെ ബാലകൃഷ്ണന്‍, യദുനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക