ഭൂരിപക്ഷത്തില്‍ വന്‍ വര്‍ദ്ധനവ്; ഉണ്ണിക്കുളം പഞ്ചായത്തില്‍ മികച്ച വിജയം നേടി യു.ഡി.എഫ്


ഉണ്ണികുളം: ഉണ്ണികുളം പഞ്ചായത്തിലെ പതിനഞ്ചം വാർഡിൽ ഇത്തവണയും യുഡിഎഫ്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഒ.എം.ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. കഴിഞ്ഞ തവണ 453 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് തന്നെയായിരുന്നു വിജയിച്ചത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഇ.ഗംഗാധരന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഉപതിരഞ്ഞെടുപ്പിൽ 84% പോളിങ് നടന്നിരുന്നു. 1805 വോട്ടർമാരിൽ 1516 പേർ വോട്ട് രേഖപ്പെടുത്തി. ഒ.എം.ശശീന്ദ്രൻ (യുഡിഎഫ്), കെ.വി.പുഷ്പരാജൻ (എൽഡിഎഫ്), കരുണാകരൻ മുപ്പറ്റച്ചാലിൽ (എൻഡിഎ) എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.