ഭീകരതയ്ക്കെതിരെ സമാധാന സന്ദേശ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി (വീഡിയോ)


കൊയിലാണ്ടി: ഭീകരതയ്ക്കെതിരെ സമാധാന സന്ദേശ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വർഷത്തിൽ ഭീകരതയ്ക്കെതിരെ കാസർകോടു മുതൽ തിരുവനന്തപുരം വരെ സമാധാന സന്ദേശവുമായിസൈനിക കൂട്ടായ്മകൾ ചേർന്ന് ആൾ കേരള സോൾജിയ ഴ്സ് അസോസിയേഷൻ – ഏക് ഡാതിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരയാണ് ദീപശിഖാ യാത്ര നടത്തുന്നത്. വയനാട് സൈനിക കൂട്ടായ്മയിൽ നിന്ന് ദീപശിഖ കാലിക്കറ്റ് ഡിഫൻസ് ലക്കിടിയിൽ നിന്ന് ഏറ്റുവാങ്ങി. ഹരി നാരായണൻ മുചുകുന്നിന്റെ നേതൃത്വത്തിൽ നാട്ടുകാരും സൈനിക കൂട്ടായ്മകളും പങ്കാളികളായി. ജിതേഷ് കീഴരിയൂർ, അതുൽ തിക്കോടി, റിയാസ് തിക്കോടി, മനോജ് പുറക്കാട്, രജീഷ് പള്ളിക്കര, ഷിജു കീഴരിയൂർ എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാം: